തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐഎഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും.
വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേളയുടെ ഔദ്യോഗീക ഉദ്ഘാടനം നടക്കും. ഹിന്ദി നടൻ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും.
വെള്ളിയാഴ്ച മുതല്‍ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടും. ഉദ്ഘാടന ചിത്രമായി മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ പ്രദര്‍ശിപ്പിക്കും. ഈ സിനിമ കാൻ ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.