ഇന്ന് രാത്രി 10 മണി മുതൽ കോഴിക്കോട് എകെജി മേൽപ്പാലത്തിന് സമീപം (ഫ്രാൻസിസ് റോഡ് പാലത്തിൽ) ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പുഷ്പ ജംഗ്ഷനില്‍ നിന്ന് ഫ്രാന്‍സിസ് റോഡ് മേല്‍പാലത്തിന് അടിയിലൂടെയുള്ള അപ്രോച്ച് റോഡിലൂടെ ഇനി റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കും നഗരത്തിലേക്കും വരാന്‍ സാധിക്കില്ല.പകരം ഈ ദിശയിലുള്ള വാഹനങ്ങൾ പുഷ്പ ജംക്ഷനിൽ നിന്ന് പാളയം ഭാഗത്തേക്ക് ആനിഹാള്‍ റോഡ് മുറിച്ചുകടക്കണം. ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ് കയറി ബീച്ച് റോഡ് വഴി പോകണം.