എല്ലാവര്‍ഷവും ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം നാരായണന് കുട്ടി ഗാന്ധി പ്രതിമയ്ക്കരികിലെത്തും. ഈ വര്‍ഷവും പതിവു തെറ്റിച്ചില്ല. കണ്ണൂര്‍ തളിപ്പറമ്പില്‍ താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ വൃത്തിയാക്കാന്‍ നാണുവേട്ടന് മറക്കില്ല.
2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഗാന്ധി പ്രതിമ അനാഛാദനം ചെയ്തത്. ആ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതലാണ് നാരായണന്‍കുട്ടി പൊടിപിടിച്ച് കിടന്ന പ്രതിമ കഴുകി ശുചീകരിച്ചുതുടങ്ങിയത്.
മികച്ച ആരോഗ്യ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ ഇദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവാഹര്‍ ബാലജനവേദിയുടെ തളിപ്പറമ്പ് ബ്ലോക്ക് ചെയര്‍മാനുമാണ്. അടുത്തിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായി അവശതയിലാണെങ്കിലും എല്ലാ വര്‍ഷവും നടത്തുന്ന ശുചീകരണ പ്രവൃത്തി ഒഴിവാക്കാന്‍ മനസ് സമ്മതിക്കുന്നില്ല.
ചവനപ്പുഴ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ തൃച്ചംബരത്താണ് താമസിക്കുന്നത്. തളിപ്പറമ്ബിലെ പൊതുരംഗത്ത് നിറഞ്ഞു നില്ക്കുന്ന നാരായണന്‍കുട്ടി ശരീരം അനുവദിക്കുന്ന കാലത്തോളം ഗാന്ധി പ്രതിമ ശുചീകരിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. ഇന്നലെ വൈകുന്നേരം കഴുകി തുടച്ച് വൃത്തിയാക്കിയ ഗാന്ധി പ്രതിമയില്‍ ഇന്ന് രാവിലെ മാലയണിയിച്ച് പ്രാര്‍ത്ഥിച്ച ശേഷം പൊതു സ്ഥലങ്ങളിലെ ശുചീകരണത്തിനും നാരായണന്‍കുട്ടി നേതൃത്വം നല്‍കും.