ഗുജറാത്തിലെ നവസാരി ജില്ലയില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി നവസാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കഴിഞ്ഞ് മടങ്ങുന്നവരുടെ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിലുണ്ടായ മുഴുവന്‍ യാത്രക്കാരും മരിച്ചു. ബസിലുണ്ടായിരുന്ന 28 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ ഹൃദയാഘാതമുണ്ടായ ബസ് ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.