കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍എസ്പി. എന്നാല്‍ മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആര്.എസ്.പി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തത്. കോണ്‍ഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആര്.എസ്.പിയുടെ തീരുമാനത്തെ കൂട്ടിക്കുഴക്കേണ്ടതില്ല.
പക്ഷേ ഗൗരവമായ ചര്‍ച്ച വിഷയത്തില്‍ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാര്‍ട്ടിയുടെ മുന്നില്‍ ഇല്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി.
ശനിയാഴ്ച ചേരുന്ന നേതൃയോഗം അന്തിമ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. യു.ഡി.എഫ്. യോഗം ബഹിഷ്കരിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷിബുവിന്റെ പ്രതികരണം.