മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്. ഗോപികൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണന്. വ്യത്യസ്തത പുലര്‍ത്തുന്നതും ശ്രദ്ധേയവുമായ ധാരാളം അഭിമുഖങ്ങളും വാര്‍ത്തകളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ മാധ്യമങ്ങളില്‍ ലേഖകന്‍ മുതല്‍ ചീഫ് എഡിറ്റര്‍ വരെ സ്ഥാനങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. ഗോപികൃഷ്ണന്റെ ആകസ്മിക വിയോഗത്തില്‍ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായിരുന്ന ആര്.ഗോപീകൃഷ്ണന്റെ ദേഹവിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. മികച്ച പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത ആളായിരുന്നു ഗോപീകൃഷ്ണനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.