തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും വനിതാ ബാഡ്മിന്റന്‍ ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ പി.വി. സിന്ധുവിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്കോര്‍: 21-18, 21-13. റിയോ ഒളിംപിക്സില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് പകരം വീട്ടിയാണ് ടോക്കിയോയില്‍ തായ് സു യിങ്ങിന്റെ വിജയം.
സിന്ധു ഇനി വെങ്കല മെഡലിനായി മല്‍സരിക്കും. വെങ്കലത്തിനായുള്ള മത്സരത്തില്‍ സിന്ധുവും ആദ്യ സെമിയില്‍ തോറ്റ ഹി ബിങ് ജിയാവോയും തമ്മില്‍ ഏറ്റുമുട്ടും.
ചൈനയുടെ ചെന്‍ യു ഫെയിയാണ് ഫൈനലില്‍ തായ് സു യിങ്ങിന്റെ എതിരാളി. ചൈനീസ് താരങ്ങള്‍ തമ്മിലുള്ള ആദ്യ സെമിയില്‍ ഹി ബിങ് ജിയാവോയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ചെന്‍ യു ഫെയി വീഴ്ത്തിയത്. സ്കോര്‍: 21-16, 13-21, 21-12.