ഡീസല്‍ തീര്‍ന്നതിനാല്‍ സ്വിഫ്റ്റ് ബസ് പെരുവഴിയില്‍.ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നഎസി സ്ലീപ്പര്‍ ബസ്സിന് ഇന്ധം തീര്ന്നതിനാല്സര്വീസ് പൂര്‍ത്തിയാക്കാനായില്ല.പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക്സമീപത്തുവച്ചാണ് ബസ് ഓഫായത്.രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. യാത്രക്കാര്‍ എല്ലാം കിട്ടിയ വണ്ടിയില്‍ യാത്ര തുടര്‍ന്നു.
ഇന്ന് രാവിലെ 9 30ന് എറണാ കുളത്തേക്ക് വരികയായിരുന്നു ബസ്. ടോള്‍ പ്ലാസയ്ക്ക് സമീപം വച്ച് വാഹനം നിന്നെങ്കിലും ഇന്ധനം തീര്‍ന്ന വിവരം ജീവനക്കാര്‍ ആദ്യം അറിഞ്ഞിരുന്നില്ല. ഇന്ധനം കഴിഞ്ഞതാണെന്ന് മനസിലാക്കി അഞ്ച് ലിറ്റര്‍ ഡീസല്‍ എത്തിച്ച് ഒഴിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ട് ആയിരുന്നില്ല. ഡീസല്‍ ടാങ്ക് മുഴുവന്‍ വറ്റിപ്പോയതാണ് കാരണം.പിന്നാലെ വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നുംജീവനക്കാരെത്തി ഡീസല്‍ നിറച്ചാണ് ബസ് മാറ്റിയത്. ഇന്ധനം തീരുന്നത് അറിയാനുള്ള സംവിധാമുണ്ടായിട്ടുംഎന്തു കൊണ്ട് മുന്‍കരുതല്‍ സ്വീകരിച്ചില്ല എന്നതടക്കം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി നിരവധി യാത്രക്കാര്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ബദല്‍ സംവിധാനം ഒരുക്കി നല്‍കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധമറിയിച്ചു.