ജമ്മു കശ്മീരില്‍ വ്യത്യസ്ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരില്‍ രണ്ട് പാക്കിസ്ഥാന് ഭീകരര്‍ ഉണ്ടായിരുന്നതായി ജമ്മു സോണ്‍ പൊലീസ് അറിയിച്ചു.
അനന്ത്നാഗിലും കുല്‍ഗ്രാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടല്‍ നടന്നത്. അനന്ത്നാഗിലെ നൗഗാം മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.