ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ വലിയ അളവില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രത്യേകിച്ച് ചാലക്കുടി ബസ് സ്റ്റാന്‍ഡ്, ഈ താലൂക്ക് ആശുപത്രി പരിസരങ്ങളില്‍. പലപ്പോഴും യാത്രക്കാര്‍ ബൈക്കില്‍ മറ്റും പോകുമ്പോള്‍ പുറകില്‍ ഓടി വന്ന് അത് കടിക്കാന്‍ ശ്രമിക്കാറുണ്ട് എന്നുള്ള പരാതികളും ഉണ്ട്.
ഇതിനിടയിലാണ് ഇത്തരത്തില്‍ തെരുവു നായ്ക്കളുടെ ജഡ കണ്ടെത്തിയിരിക്കുന്നത്. ജഡം നീക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വിഷം കൊടുത്ത് കൊന്നതാണോ എന്ന് അന്വേഷണവും നടക്കുന്നുണ്ട്.