100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നൂറു ദിവസത്തിനുള്ളില്‍ നൂറു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം കൂടി തുടരും. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നൂറു രൂപവീതം വര്‍ധിപ്പിക്കും. പെന്ഷന് മാസം തോറും വിതരണം ചെയ്യും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എല്ലാവരും സ്നേഹത്തില്‍, സമാധാനത്തില്‍, സമൃദ്ധിയില്‍, സന്തോഷപൂര്‍വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കല്പം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ക്രിയാത്മകമായ ഇടപെടലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും വേണം. ദീര്‍ഘകാലാടിസ്ഥാനത്തിലും ഹൃസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവര്‍ത്തന പദ്ധതിയും വേണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പിലാക്കുമെന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്കിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാനായേക്കുമെന്ന് മുഖ്യമന്ത്രി. 5 കോടി മുടക്കില്‍ 35 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കും. 11,400 സ്കൂളുകളില്‍ ഹൈടെക് കംപ്യൂട്ടര്‍ ലാബുകള്‍. നവീകരിച്ച 10 ഐടിഐകള്‍ ഉദ്ഘാടനം ചെയ്യും.
5,000 ഗ്രാമീണ റോഡുകള്‍ തുടങ്ങും:
മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി മുടക്കും. 41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും. കോവളം ബേക്കല്‍ ജലപാതയുടെ 451 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും. കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്ഘാടനം ചെയ്യും
വിഴിഞ്ഞം തുറമുഖത്തിന്റെ പോര്‍ട്ട് ഓഫിസ് തുറക്കും.
പച്ചക്കറികള്‍ക്ക് തറവില:
കേരളപ്പിറവിയില്‍ പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും. കടകളുടെ ശൃംഖല തുടങ്ങും, കൃഷിക്കാര്‍ക്ക് തല്‍സമയം പണം അക്കൗണ്ടിലേക്ക്. രണ്ടാം കുട്ടനാട് വികസന പദ്ധതി തുടങ്ങും. കേരളാ ചിക്കന്‍ ഔട്ലെറ്റുകള് 50 എണ്ണം കൂടി.
കയറുല്പാദനത്തിന് ഊന്നല്‍:
ഓരോ ദിവസവും ഒരു യന്ത്രവല്‍ക്കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും