ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ജപ്പാന് താരത്തെ തോല്‍പ്പിച്ച് പി.വി. സിന്ധു ക്വാര്‍ട്ടറില്‍. ജപ്പാന്റെ യമാഗുച്ചിയെ 21-13, 22- 20 എന്ന സ്കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചു. റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.
തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്മാര്ക്ക് താരം മിയ ബ്ലിച്ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.
ലോക അഞ്ചാം നമ്പര്‍ താരമായ യമാഗുച്ചിയും ഏഴാം നമ്പര്‍ താരമായ പി.വി. സിന്ധുവും തമ്മിലുള്ള പത്തൊന്‍പതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.
വനിതകളുടെ 69 കിലോ വിഭാഗം ബോക്സിംഗില്‍ ചൈനീസ് തായ്പേയ് താരത്തെ തോല്പിച്ച് ഇന്ത്യയുടെ ലവ്ലിന ബോര്ഗോഹെയ്ന് സെമിയില്‍ പ്രവേശിച്ചതോടെ മറ്റൊരു മെല്‍ കൂടി ഉറപ്പായി. 23 കാരിയായ ലവ്ലിന അസം സ്വദേശിയാണ്. ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.