മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയില്‍ കള്ളം പറഞ്ഞെന്ന് വിഡി സതീശന്. ബാഗേജ് എടുക്കാന്‍ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ സ്വപ്ന സുരേഷിന്റേത് ഗുരുതര ആരോപണമെന്ന് വി ഡി സതീശന് പറഞ്ഞു.
ആരോപണത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അനേഷിക്കണമെന്ന് വിഡി സതീശന് പറഞ്ഞു. സ്വപ്ന ഇന്നലെ ഉന്നയിച്ചത് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളത്. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തു വിടണം. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയെന്ന് വിഡി സതീശന് പറഞ്ഞു.
സുപ്രിംകോടതി ഉത്തരവ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്. സര്‍ക്കാരും സിപിഐഎമ്മും ജനങ്ങളെ കബളിപ്പിക്കുന്നു. വനം വകുപ്പിനും നിയമ വകുപ്പിനും പിഴവ് സംഭവിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ 2019-ല്‍ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായി. ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കി തരണം എന്ന് ഫലത്തില്‍ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തില്‍ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍ സോണില്‍ പ്രതിപക്ഷം സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.