KSEB യില്‍ നടന്ന റഫറണ്ടത്തില്‍ KSEB വര്‍ക്കേഴ്സ് അസോസിയേഷന് CITU വന്‍ വിജയം നേടി. ബോര്‍ഡ് തൊഴിലാളികളുടെ ഏക സംഘടനയായി അസോസിയേഷന് തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ സെക്ഷനുകളിലും CITU വിനാണ് ഭൂരിപക്ഷം. 53.42% വോട്ട് നേടിയാണ് അംഗീകാരമുള്ള ഏക സംഘടനയായി CITU തെരഞ്ഞെടുക്കപ്പെട്ടത്.
മറ്റു സംഘടനകളെ ബഹുദൂരം പിന്നിലാക്കിയാണ് CITU മുന്നേറ്റം. നിലവില്‍ അംഗീകാരമുണ്ടായിരുന്ന AlTUC, അടക്കമുള്ള സംഘടനകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടു. ഇവര്‍ക്ക് 15% വോട്ട് പോലും നേടാനായില്ല.