ജമ്മു കശ്മീരിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ സൈന്യം അഞ്ച് പാക് ഭീകരരെ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സഹീദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്താനിലെ കെച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനിക ചെക്ക്പോസറ്റിനു നേരെയായിരുന്നു ആക്രമണം. ജനുവരി 25, 26 തീയതികളിലാണ് ആക്രമണമുണ്ടായത്.
ജമ്മു കശ്മീരിലെ പുല്‍വാമ, ബുദ്ഗാം ജില്ലകളിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി.പി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിലായിരുന്നു ഏറ്റുമുട്ടല്‍. ഇത് വലിയ വിജയമാണെന്ന് വിജയ് കുമാര്‍ പറഞ്ഞു.
സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു ഭീകരവാദി കൊല്ലപ്പെടുകയും മൂന്ന് പേര് പിടിയിലാവുകയും ചെയ്തതായി സൈന്യത്തിന്റെ മാധ്യമവിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെുത്തിട്ടില്ല. ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബലൂചിസ്താനില്‍ ദീര്ഘകാലമായിസംഘര്ഷങ്ങള് നടക്കുന്നുണ്ട്.