താന്‍ ആരുടെയും കോളാമ്പിയല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച അഡ്വ. ടി.പി. ഹരീന്ദ്രന്‍. ‘പ്രസ്താവന ആരുടെയും പ്രേരണയിലല്ല, ആരുടെയും കോളാമ്പിയാകേണ്ടതില്ല. ഒരാളും എന്നോട് വെളിപ്പെടുത്തല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. മുന്‍ ഡി.വൈ.എസ്.പി സുകുമാരന്‍ നിഷേധിച്ചത് അദ്ദേഹത്തിന്റെ പരിമിതിമൂലമാമെന്നും ടി.പി.ഹരീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടു എന്നായിരുന്നു അഭിഭാഷകന് ടി.പി.ഹരീന്ദ്രന്‍ ഇന്നലെ ഉന്നയിച്ചത്. പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്താമെന്ന് താന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍മൂലം പൊലീസ് അതിന് തയാറായില്ലെന്നാണ് ഹരീന്ദ്രന്റെ ആരോപണം.
അതേസമയംഅരിയില് ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെറ്റെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പി.സുകുമാരന്‍ പറഞ്ഞത്. പി.കെ.കുഞ്ഞാലിക്കുട്ടി കേസിന്റെ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ല. അഡ്വ. ഹരീന്ദ്രന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും മുന്‍ ഡിവൈഎസ്പി പറഞ്ഞു.