തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വഴിപാടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലന്‍സ്. മാവേലിക്കര കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.
35 പൂജാദ്രവ്യങ്ങള്‍ക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങള്‍ ഉപയോഗിച്ചാണെന്നും ബോര്‍ഡിന് നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായും വിജിലന്‍സ് കണ്ടെത്തി. വന്‍ സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നതെന്ന് ഫിനാന്‍സ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്തരില്‍ നിന്ന് 220 രൂപ വാങ്ങുന്നതില്‍ 70 രൂപ ദേവസ്വം ബോര്‍ഡിന് അടയ്ക്കേണ്ടതാണ്. എന്നാല്‍ ഇതും ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ ബോര്‍ഡിന് അടയ്ക്കേണ്ടതുണ്ടെന്നും ഫിനാന്‍സ് കമ്മിഷണറുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
2016 മുതല്‍ 57. 64 ലക്ഷം രൂപയാണ് ബോര്‍ഡിന് അയ്ക്കാനുള്ളതെന്ന് കണ്ടെത്തിയുണ്ട്. തുക മനപൂര്‍വം ബോര്‍ഡിന് അടയ്ക്കാതിരിക്കുകയാണെന്നും ഉദ്യോഗസ്ഥരില്‍ നിന്ന് ഇത് തിരിച്ചു പിടിക്കണമെന്നും ഫിനാന്‍സ് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തു. മാത്രമല്ല ഇവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.