പാലാ: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തില്‍ കുടുംബത്തിലെ 24 പേരെ നഷ്ടപ്പട്ട ജി.ഗോപിക ഇന്ന് ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഗോപിക ഇന്ന് എംബിബിഎസിന് ചേരും. തന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്ന് ഗോപിക പറഞ്ഞു. പാലാ ബ്രില്ല്യന്റ്സിലെ അധ്യാപകരാണ് ഗോപികയ്ക്ക് ഇതിന് വേണ്ടുന്ന എല്ലാ സഹായവും നല്‍കിയത്. ഇവര്‍ തന്നെയാണ് രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് കൊണ്ട് ഗോപികയുടെ അഡ്മിഷനായി ഇന്ന് പാലക്കാടേക്ക് കൊണ്ടുപോകുന്നത്.
തന്റെ അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്ന് ഗോപിക പറഞ്ഞു. പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും വീണ്ടെടുത്ത ചെളി പുരണ്ട അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങളാണ് ഇന്ന് അവരെ കുറിച്ചുള്ള ഓര്‍മകളുടെ ബാക്കി പത്രം. സംഭവം നടക്കുമ്പോള്‍ ഗോപികയും സഹോദരി ഹേമലതയും തിരുവനന്തപുരത്തുളള ബന്ധുവിന്റെ വീട്ടിലായിരുന്നു.
ദുരന്തം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വരെയും അച്ഛനും അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നെ ഒരു ഡോക്ടറായി കാണണമെന്ന അവരുടെ ആഗ്രഹത്തിന് വേണ്ടിയുളള ശ്രമമാണ് ഇനിയെന്നും അതിനായി തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഗോപിക പറഞ്ഞു.
2020 ഓഗസ്റ്റ് ആറിനായിരുന്നു 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഈ ദുരന്തത്തില്‍ അച്ഛന് ഗണേശന്, അമ്മ തങ്കം എന്നിവരുള്‍പ്പെടെ 24 കുടുംബാംഗങ്ങളെയാണ് ഗോപികയ്ക്ക് നഷ്ടമായത്.
ദുരന്തം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് വരെയും അച്ഛനും അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നെ ഒരു ഡോക്ടറായി കാണണമെന്ന അവരുടെ ആഗ്രഹത്തിന് വേണ്ടിയുളള ശ്രമമാണ് ഇനിയെന്നും അതിനായി തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഗോപിക പറഞ്ഞു. കൂടാതെ തനിക്ക് ലഭിച്ച പ്രോത്സാഹങ്ങള്‍ക്കും പിന്തുണയ്ക്കും സുഹൃത്തുക്കളോടും അധ്യാപകരോടും ജനപ്രതിനിധികളോടും നന്ദി പറയാനും ഗോപിക മറന്നില്ല. ഒന്നര വര്‍ഷം മുന്‍പാണ് അവസാനമായി പെട്ടിമുടിയില്‍ പോയതെന്നും അടുത്താഴ്ച അവിടേക്ക് പോകുന്നുണ്ടെന്നും ഗോപിക കൂട്ടിച്ചേര്‍ത്തു.
പെട്ടിമുടി ഡിവിഷനില്‍ നിന്ന് എംബിബിഎസ് പഠനത്തിന് ചേരുന്ന ആദ്യ വിദ്യാര്‍ത്ഥിയാണ് ഗോപിക. ഒപ്പം സര്‍ക്കാരിന്റെ ദത്ത് പുത്രി കൂടിയാണ്. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയും ഗോപിക മികവ് തെളിയിച്ചിരുന്നു. ഗോപികയില്‍ വലിയ പ്രതീക്ഷയാണ് അധ്യാപകര്‍ക്കും സുഹൃത്തുക്കള്ക്കുമുളളത്.
ഇടുക്കിയിലെ മൂന്നാര്‍, രാജമല പെട്ടിമുടിയില്‍ ഓഗസ്റ്റ് ആറിന് പുലര്‍ച്ചെയായിരുന്നു മണ്ണിടിച്ചിലില്‍ ഉണ്ടായത്. ദുരന്തത്തില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ആകെ 78 പേരായിരുന്നു ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. അതില്‍ 70 പേര് മരണപ്പെട്ടതായാണ് കണക്കുകള്‍.