ലൈഫ് 2020 ഭവന പദ്ധതി പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ലൈഫ് മിഷന് 2017-ല്‍ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പ്രകാരം നാളിതു വരെ 2,75,845 കുടുംബങ്ങര്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ നല്കി.
2017ലെ ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. ഇതില്‍ ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതര്‍) അപേക്ഷകള്‍ ലഭ്യമായി. ഇത്തരത്തില്‍ ലഭ്യമായ അപേക്ഷകളിലാണ് നവംബര്‍ ഒന്ന് മുതല്‍ അര്‍ഹതാ പരിശോധന ആരംഭിക്കുന്നത്.