തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം. കായംകുളത്ത് നിന്നുള്ളയാളാണ് ഭീഷണി സന്ദേശം അയച്ചത്. സംഭവത്തിന്റെ പശ്ചാതലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇയാളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.
എന്നാല്‍, സന്ദേശം താനല്ല അയച്ചതെന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഫോണ്‍ നഷ്ടമായി എന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.