കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ പരുക്കേറ്റ കര്ഷകന് മരിച്ചു. പ്രക്ഷോഭത്തിനിടയില്‍ പൊലീസ് മര്‍ദനമേറ്റ ഹരിയാന സ്വദേശി ശുശീല്‍ കാലാണ് മരിച്ചത്. ഹരിയാനയിലെ കര്‍ണാലില്‍ ഇന്നലെയുണ്ടായ പൊലീസ് നടപടിയിലാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയത്. ഇന്നലത്തെ പോലീസ് നടപടിയില്‍ സുശീലിന് തലക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ മരണ കാരണം ഹൃദയ സ്തംഭനമാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
പ്രതിഷേധം നടത്തുന്ന കര്‍ഷകകര്‍ക്ക് നേരെ ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ആക്രോശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലാത്തിച്ചാര്‍ജിന് തൊട്ടുമുന്‍പാണ് കര്‍ണാലിലെ എസ്ഡിഎം ആയ ആയുഷ് സിന്‍ഹ കര്‍ഷകര്‍ക്ക് നേരെ നടപടി എടുക്കാന്‍ പൊലീസുകാരോട് ഉത്തരവിടുന്നത്.