സംസ്ഥാനത്ത് 164 സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലെന്ന എന്ന വാര്‍ത്ത തള്ളി സഹകരണ മന്ത്രി വി.എന്‍. വാസവന്. 132 സംഘങ്ങളില്‍ മാത്രമാണ് പ്രശ്നം. അതില്‍ പലതും സഹകരണ സംഘങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
നേരത്തെ നിയമസഭയിലാണ് സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി വി.എന്‍ വാസവന് തന്നെയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.
നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തില്‍. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശ്ശൂര്‍ 11, മലപ്പുറം 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.