ചിന്തന്‍ ശിബിരത്തിലെ വിട്ടുനില്‍ക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയില്‍. കോഴിക്കോട് ഡിസിസിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയില്‍ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മില്‍ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമ പ്രവര്‍ത്തകരോടും മറ്റും സതീശന് സംസാരിച്ചു. എന്നാല്‍ വേദിയില്‍ ഒരുമിച്ചിരിക്കെ ഇരുവരും തമ്മില്‍ സംസാരിച്ചു.
ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാന്‍ താത്പര്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച അദ്ദേഹം കെകെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ അപലപിച്ചു.
‘ചിന്തന്‍ ശിബിരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതിന്റെ പ്രാധാന്യം, ചിന്തന്‍ ശിബിരത്തിലെടുക്കുന്ന തീരുമാനങ്ങളുടെ ഗൗരവം എനിക്ക് നന്നായി അറിയാം. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനാവാതെ പോയല്ലോ എന്ന ദുഖം എന്നെ അലട്ടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് മാത്രമാണ് ക്ഷണിച്ചത്. പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനോവ്യഥയുണ്ട്. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എനിക്കത് അങ്ങേയറ്റം മനോവ്യധയുണ്ടാക്കി. പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. എന്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എന്റെ വീട്ടില്‍ നടന്ന പരിപാടിയാണ്. വിട്ട് നില്‍ക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്.”- മുല്ലപ്പള്ളി വ്യക്തമാക്കി.