ടേക്ക് ഓഫിനിടെ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംഭവം അന്വേഷിക്കാന്‍ ഡിജിസിഎ നിര്‍ദ്ദേശം നല്കി. കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല. അപകടത്തിനു പിന്നാലെ വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടോടെ അസമിലെ ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപകടം.