ടോക്കിയോ ഒളിംപിക്സില്‍ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡെന്മാര്ക്കിന്റെ മിയ ബ്ലിക്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ചു. സ്കോര്‍ 21-15, 21-13.
അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ചു. 3-1 നാണ് ഇന്ത്യന്‍ ജയം. ജയത്തോടെ ഇന്ത്യ പൂള് എയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.