കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിൻ്റെ വിദേശ യാത്ര ഒഴിവാക്കി. മഴയിൽ ദുരിതമനു ഭവിക്കുന്നവർക്കൊപ്പം സാന്ത്വനവുമായി വി ഡി പറവൂരിലെത്തി.
പറവൂരിന് ഉയിരാണ് വി ഡി സതീശൻ. തങ്ങളുടെ ആളുകൾക്ക് കരുതൽ സ്പർശമായി ഏതു തിരക്കിലും തിരക്കിലും ഉണ്ടാകും അങ്ങനെയൊരു തണലും കരുതലും അനുഭവിച്ചവരാണ് പറവൂരുകാർ. തങ്ങളെ നയിക്കാൻ പറവൂർ ജനത തിരഞ്ഞെടുത്തത് ഈ മനുഷ്യനെയാണ്. അത് ശെരിയായിരുന്നു എന്ന് ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ഇയാൾ സാന്ത്വനമായും സന്തതസഹചാരിയായും തെളിയിക്കുകയാണ്.
സംസ്ഥാനത്ത് പ്രതിസന്ധി ഉയർന്നപ്പോഴൊക്കെ സതീശൻ്റെ പ്രവർത്തന മികവ് കേരളം കണ്ടു.
ഭരണവ്യവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്നവർ അവരുടെ മണ്ഡലങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതിൽ പലപ്പോഴും പലർക്കും വീഴ്ച്ചകൾ പറ്റാറുണ്ട്. ഭരണഘടനാ പദവികൾ നിർവഹിക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന തിരക്കുകൾ ഒരു പരിധി വരെ ഇതിന് കാരണമാകും. പക്ഷെ ചുരുക്കം ചിലർ അങ്ങനെയല്ല. പ്രതിസന്ധികളിൽ ഓടി ഒളിക്കാതെ നാടിനു വേണ്ടി ദുരന്തമുഖത്ത് പോരാളിയായി മാറുകയായിരുന്നു എന്നും വീഡിയോ സതീശൻ. ഇന്നത്തെ സതീശൻ്റെ തീരുമാനവും അതിനു തെളിവായി കാണേണ്ടതുതന്നെ. കേരളം കാത്തിരുന്നത് ഇത്തരം മികവുള്ള പൊതുപ്രവർത്തകരായ നേതാക്കളായിരുന്നു.