ന്യൂഡല്‍ഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു മരിച്ചു. ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി ഉത്തംനഗര്‍ ഹസ്ത്സാലിലായിരുന്നു താമസം. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്.
വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. ചൂടേറ്റ് തളര്‍ന്ന് തലകറങ്ങി വീണ ബിനേഷിനെ ആദ്യം ട്രെയിനിങ് സെന്ററിന് അടുത്തുള്ള ശുഭം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പശ്ചിം വിഹാര്‍ ബാലാജി ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചായിരുന്നു മരണം. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.