കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരുമെന്ന് കെജിഎംഒഎ. പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
കോവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കണം. കിടക്കകളുടെ ലഭ്യത അറിയാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നും കൂടുതല്‍ ആന്റീജന്‍ കിറ്റുകള്‍ ലഭ്യമാക്കണമെന്നും ആവശ്യം. പിപിഇ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.