നെടുമങ്ങാട് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമകള്‍ അസഭ്യം പറഞ്ഞതായി പരാതി. നെടുമങ്ങാടുള്ള നസീര്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനക്കെത്തിയപ്പോഴാണ് സംഭവം. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതോടെ ഉടമകള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ പൂട്ടി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസെടുത്തു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് നെടുമങ്ങാടുള്ള നസീര്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനക്കെതിയത്. പരിശോധനയില്‍ ഹോട്ടലിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് ഹോട്ടലുടമ നസ്റുദ്ദീന്‍ തട്ടിക്കയറുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ നസ്റുദ്ദീനെതിരെ പൊലീസ് കേസെടുത്തു.