കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആറ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ഒമ്പതാമത് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു കെജ്രിവാള്.
‘ജനുവരി 26ന് നടന്ന സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരം തന്നെയാണ്. ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. വ്യാജ കേസുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തവരെയല്ല ഞാന്‍ ഉദ്ദേശിച്ചത്. ആരാണോ, ഏത് പാര്‍ട്ടിയാണോ ഇതിന്റെ യഥാര്‍ത്ത ഉത്തരവാദികള്‍ അവര്‍ക്കെതിരെ കൃത്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. സംഭവിച്ച കാര്യങ്ങള്‍ അപലപനീയം ആണ് എന്നതുകൊണ്ട് കര്‍ഷകരുടെ പ്രക്ഷോഭം അവസാനിക്കില്ല. കഴിഞ്ഞ 60 ദിവസങ്ങളായി അവര്‍ ഏത് വിഷയമാണോ ഉയര്‍ത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്.’ കെജ്രിവാള് പറഞ്ഞു.
കര്‍ഷകരെ അസന്തുഷ്ടരാക്കി കൊണ്ട് ഒരിക്കലും ഒരു രാജ്യത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കില്ലായെന്ന് പറഞ്ഞ കെജ്രിവാള് സമാധനപരമായി കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്ത് ആക്രമണം അഴിച്ചുവിട്ടു എന്ന തരത്തില്‍ കര്‍ഷകര്‍ക്കെതിരെ ബി.ജെ.പി അനുകൂല കേന്ദ്രങ്ങള്‍ നടത്തുന്ന ക്യാമ്പയിന് സജീവമാകുന്ന പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.