സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. സി.പി.എമ്മിന്റെ മാതൃകയില്‍ വീടുകയറി ലഘുലേഖ വിതരണം ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാന്‍ ആലോചന. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് യോഗം ചേരും.
സില്‍വര്‍ലൈന്‍ പദ്ധതിയെ പ്രതിരോധിച്ച് ലഘുലേഖയുമായി സി.പി.എം വീടുകയറുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പദ്ധതിയുടെ ദോഷവശങ്ങള്‍ വിശദമാക്കി ലഘുലേഖയുമായി വീടുകള്‍ തോറും കയറുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് വ്യക്തമാക്കി.
പദ്ധതി കൊണ്ട് ഗുണമില്ലെന്നും ഒറ്റപ്പെടുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും വീടുകള്‍ കയറി ബോധ്യപ്പെടുത്തും. പദ്ധതി കടന്നു പോകുന്ന ഇടങ്ങളില്‍ ചെറിയ പ്രതിഷേധ കൂട്ടായ്മകള്‍ക്കും ആക്ഷന്‍ കൌണ്‍സിലുകള്‍ക്കും രൂപം നല്‍കും.
എല്ലാ ജില്ലകളിലും പൗരപ്രമുഖരുടെ യോഗം വിളിച്ച് വിശദീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ ബഹുജന പിന്തുണയോടെ നേരിടുമെന്നാണ് കെ.സുധാകരന്റെ മറുപടി. പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകരെ അണിനിരത്തി താഴെത്തട്ടില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിക്കെതിരായ അടുത്തഘട്ട സമരപരിപാടികള്‍ കെ.സുധാകരനും വി.ഡി.സതീശനും ഇന്ന് യോഗം ചേര്‍ന്ന് ആസൂത്രണം ചെയ്യും. തുടര്‍ന്ന് യുഡിഎഫ് ചേര്‍ന്ന് അന്തിമമാക്കാനാണ് ആലോചന.