തദ്ദേശ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമല്ല കാഴ്ചവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍. വോട്ട് വിഹിതത്തില്‍ നേരിയ കുറവാണ് ഉണ്ടായത്.
കോണ്‍ഗ്രസ് എംപിമാരുമായും നേതാക്കളുമായി കൂടികാഴ്ച നടത്തിയിട്ടുണ്ട്. അവര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കും. വീഴ്ചകള്‍ പരിഹരിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ തുടങ്ങും.
മൂന്ന് ദേശീയ സെക്രട്ടറിമാര്‍ക്ക് 3 മേഖലകളായി ചുമതല നല്‍കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ ബുത്ത് മുതല്‍ ഡിസിസി തലം വരെ പുനസംഘടനയുണ്ടാകുമെന്നും താരിഖ് പറഞ്ഞു.