സത്യം എല്ലാവര്ക്കും അറിയുന്നതെന്ന് ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സോളാര്‍ കേസില്‍ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. കമ്മീഷനെ വെച്ചതില്‍ വലിയ സാമ്പത്തിക ചെലവുണ്ടായതാണ്. സോളാര്‍ കേസില്‍ സത്യം എന്നായാലും പുറത്ത് വരും. കേസ് വന്നപ്പോള്‍ താന്‍ അമിതമായി ദുഃഖിച്ചില്ല. ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നില്ലെന്നും പ്രതികാരം തന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന് ആകെ നഷ്ടം അന്വേഷണച്ചെലവാണെന്നും ഇനിയും അന്വേഷിച്ച് പണം കളയേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സോളര്‍ കേസില്‍ കെ.ബി ഗണേഷ് കുമാറിനും പി.എയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിശ്വസ്തന് രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ. പ്രദീപ് കോട്ടാത്തലയുമാണെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ സിപിഎം നേതാവ് സജി ചെറിയാന് ഗുഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. ആരോപണങ്ങള്‍ എല്ലാം പരാതിക്കാരി നിഷേധിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. കെ.ബി.ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവും സോളര്‍ വിവാദ കാലത്ത് കേരളകോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാനും മൊഴിമാറ്റാന്‍ ഇടപെട്ടുവെന്ന് മനോജ് വെളിപ്പെടുത്തി.
ഈക്കാര്യങ്ങള്‍ മനോജ് ജൂഢീഷ്യല്‍ കമ്മിഷനോട് പറഞ്ഞിരുന്നുവെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ പ്രതികരിച്ചു. യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ മൊഴി നല്‍കരുതെന്നാണ് ഗണേഷും പ്രദീപും ആവശ്യപ്പെടതെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി.