ഡിവൈഎഫ്െഎ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് ദേശീയ പ്രസിഡന്റിന്റെ ചുമതല. പി.എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലം സംഘടന പദവി ഒഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡല്‍ഹി കേരള ഹൗസില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗം തീരുമാനത്തിന് അംഗീകാരം നല്കി.
അടുത്ത വര്‍ഷം ആദ്യം നടക്കുന്ന സംഘടന തിരഞ്ഞെടുപ്പിലാകും മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക പടിയിറക്കം. സംഘടനയുടെ എല്ലാ ഘടകത്തിലും സെക്രട്ടറി പദവി വഹിച്ചിട്ടുള്ള റിയാസ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അടക്കം സജീവമായി സംഘടനയെ നയിച്ചു.
എം വിജിന്, കെവി സുമേഷ്, സച്ചിന് ദേവ്, കെ റഫീഖ് എന്നിവരിലാരെങ്കിലും ഡിവൈഎഫ്െഎയുടെ സംസ്ഥാന നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് സൂചന.