കൊച്ചി: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎമ്മിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്തു. കരുവന്നൂര്‍ ബാങ്കില്‍നിന്നു തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്ന് ഇ.ഡി പറയുന്നു. സിപിഎമ്മിന്റേതും 9 സ്വകാര്യ വ്യക്തികളുടേതും ഉള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പേരിലുള്ളതാണു കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളുടെ 8 അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ 2 അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും.
പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയും കണ്ടുകെട്ടി. സിപിഎമ്മില്‍നിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ചവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.