ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ 42 പേരുടെ മൃതദഹേം കണ്ടെത്തി. സെന്‍ അന്റോണിയോ സിറ്റിയാലാണ് 18 ചക്ര ട്രക്കിനകത്ത് മൃതദഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെല്ലാം അഭയാര്‍ഥികളാണെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രബ് അബ്ബോട്ട് പറഞ്ഞു. ഏത് രാജ്യക്കാരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 39.4 ഡിഗ്രിയായിരുന്നു സെന്‍ അന്റോണിയയിലെ താപനില.
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കനത്ത ചൂട് മൂലം കുഴഞ്ഞ് വീണ് മരിച്ചതാകാം എന്നാണ് നിഗമനം. അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. നിരവധി ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് വരികയും പോവുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങല്‍ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കുമെന്ന് സാന്‍ അന്റോണിയോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ ‘ടെക്സസിലെ ദുരന്തം’ എന്നാണ് മെക്സിക്കന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇരകള്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാദേശിക കോണ്‍സുലേറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം ട്രക്കിലുണ്ടായിരുന്ന മറ്റ് 15 പേരെ സാന്‍ അന്റോണിയോ ഏരിയയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ആശുപത്രിയില്‍ എത്തിച്ചവരില്‍ കുട്ടികളുമുണ്ടെന്ന് സാന്‍ അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന് പിന്നീട് പറഞ്ഞു. നഗരത്തിന്റെ തെക്ക് ഭാഗത്തെ ഒരു വിദൂര പ്രദേശത്ത് റെയില്‍വേ ട്രാക്കുകള്‍ക്ക് അടുത്താണ് ട്രക്ക് കണ്ടെത്തിയത്.