ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. അതേസമയം വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല. കേസ് ഇനി പരിഗണിക്കുന്നത് വരെയാണ് സ്റ്റേ. ജൂലൈ മാസത്തിലാണ് ഇനി കേസ് പരിഗണിക്കുക.കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം. അതല്ലെങ്കില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നാണ് എ രാജയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്.
സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തില്‍ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംഭരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. ഇതിനെതിരെയാണ് രാജാ സുപ്രീംകോടതിയെ സമീപിച്ചത്.