സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. 6.30 ഉം 11.30നുമിടയിലാണ് നിയന്ത്രണം. 15 മിനിറ്റ് നേരം ഗ്രാമപ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നഗര പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങില്ല. ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് നിയന്ത്രണം.
വൈദ്യുതി ലഭ്യതയില്‍ കുറവ് വന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ നിയന്ത്രണം കൂട്ടേണ്ടി വരുമെന്നും കെഎസ്ഇബി കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് 6.30നും 11.30നും ഇടയില്‍ സംസ്ഥാനത്ത് 4580 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം.