ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സ്വീകരിച്ചു. അഴിമതി ആരോപണത്തില്‍ ജയിലില്‍ കഴിയവെയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. മദ്യ നയ കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
കേസില്‍ ജാമ്യം തേടി സിസോദിയ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി മടക്കി. അറസ്റ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി സിസോദിയക്ക് നിര്‍ദേശം നല്കി.