കിഴക്കമ്പലത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് നാട്ടില്‍ സമാന്തര ഭരണ കൂടമുണ്ടാക്കുവാന് ശ്രമിക്കുന്ന 20/20 നേതാവും കിറ്റെക്സ് എംഡിയുമായ സാബു എം ജേക്കബിന്റെ ഗുണ്ടകള്‍. സാബുവിനെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് എന്‍. അരുണ്‍.
നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ ജീവിക്കുന്ന പ്രദേശങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ കിഴക്കമ്പലം പഞ്ചായത്തില്‍
20/20 മുതലാളി സാബുവിന്റെ തണലിലുള്ളവര്‍ മാത്രമാണ് ഇത്തരത്തില്‍ നിയമം കയ്യിലെടുക്കുവാനും അക്രമം അഴിച്ചുവിടാനും തയ്യാറായിട്ടുള്ളതെന്നും അരുണ്‍ വിമര്‍ശിച്ചു. ഗ്വാട്ടിമാലയില്‍ ഭരണ സംവിധാനത്തെയും നിയമത്തെയും വെല്ലുവിളിച്ച് ബനാന കമ്പനിയുടെ സ്വന്തം പ്രൈവറ്റ്ബആര്മ്മി നടത്തിയിട്ടുള്ള ആക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ചകളാണ് കിഴക്കമ്പലത്തെ 20/ 20 യുടെ നാട്ടില്‍ കാണുന്നത്.
ക്രിമിനല്‍ സ്വഭാവമുള്ള മുതലാളിമാര്‍ ഇത്തരത്തില്‍ സ്വകാര്യ ആര്‍മ്മി ഉണ്ടാക്കി സമാന്തര ഭരണ കൂടങ്ങള്‍ ഉണ്ടാക്കുവാന്‍ ഉത്തരേന്ത്യയില്‍ ശ്രമിച്ചിട്ടുള്ളതായി വായിച്ചറിഞ്ഞിട്ടുണ്ട്. ഈ കൊടും കുറ്റവാളികള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അധികൃതര്‍ റെയ്ഡു ചെയ്ത സാഹചര്യത്തില്‍ രാഷ്ട്രീയ പകപോക്കലാണെന്നും വികസനം തകര്‍ക്കുന്നുവെന്നുമാണ് അന്ന് 20/20 നേതാവും കിറ്റെക്സ് എംഡിയുമായ സാബു എം ജേക്കബും അനുകൂലികളും പറഞ്ഞത്.
കിഴക്കമ്പലത്ത് നടന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമാണ്. തങ്ങളെ നിയന്ത്രിക്കുവാന്‍ ആര്‍ക്കുമാകില്ല എന്ന സന്ദേശം നല്‍കലാണ് ട്വന്റി ട്വന്റി മുതലാളിയുടെ ലക്ഷ്യം. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം സ്വകാര്യ പട്ടാളമായി ഇവരെ കൊണ്ടു നടക്കുന്ന സാബുവിനെയും അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം.
ഇവരുടെ സ്ഥാപനങ്ങള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാണം. ആ ചുമതല നിര്‍വഹിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് തയാറാകണമെന്നും എന്‍. അരുണ്‍ പറഞ്ഞു.