ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണിക്കും കെവി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. എംഎം മണിയുടെ പരസ്യ പ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരമുണ്ടെന്ന് എസ് രാജേന്ദ്രന് പറഞ്ഞു.
മൂന്നാര്‍ സഹകരണ ബാങ്ക് ഹൈഡല്‍ പാര്‍ക്കില്‍ നടത്തിയ നിക്ഷേപവും റിസോര്‍ട്ട് വാങ്ങിയതിന് പിന്നിലും ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. സംസ്ഥാന നേതൃത്വത്തിന് നല്കുന്ന പരാതിയില്‍ ഇക്കാര്യങ്ങള്‍ കൂടി ഉന്നയിക്കും.
സിപിഐ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രന് വ്യക്തമാക്കി.