തിരുവനന്തപുരം : തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയ്നില്‍ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലുമാണ് പൊള്ളലേറ്റതിന്റെ മാരകമായ മുറിവ്. മുറിവില്‍ അമര്‍ത്തി കുട്ടിയെ കരയിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം.
യാത്രക്കാര്‍ സ്ത്രീയെ തടഞ്ഞുവെച്ചു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വച്ചാണ് ഇവരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചു.