സെക്രട്ടേറിയറ്റ് തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് ഫയര്‍ഫോഴ്സ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഫയര്‍ഫോഴ്സ് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ നല്കിയതും സമാന റിപ്പോര്‍ട്ടാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം.
പൊതുഭരണ വകുപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തെ ദൃശ്യങ്ങള്‍ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ കത്തിയ ഫയലിന്റെ കാര്യത്തിലും വ്യക്തത വരും.
അതേസമയം, കത്തിയ ഫയലുകളുടെ കാര്യത്തില്‍ വ്യക്തത വരുന്നതിന് പൊതുഭരണ വകുപ്പില്‍ പരിശോധന നടക്കും. അതിനിടെ പൊതുഭരണ വകുപ്പിന്റെ ഓഫീസില്‍ പുതിയ രണ്ട് ക്യാമറകള്‍ സ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. ജിഎഡിയിലെ കതക് തുറക്കുന്നയിടത്താകും ഒരു ക്യാമറ. ഫയല്‍ പരിശോധിക്കുന്ന സ്ഥലത്താകും രണ്ടാമത്തെ ക്യാമറ ഘടിപ്പിക്കുക