ലക്ഷദ്വീപില്‍ വിവാദ ഉത്തരവുമായി വീണ്ടും ഭരണകൂടം. കടല്‍ തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലുള്ള വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ് ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശം. കവരത്തി, സുഹലി ദ്വീപ് നിവാസികള്‍ക്കാണ് ഡെപ്യൂട്ടി കളക്ടര്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ ഈ മാസം 30നുള്ളില്‍ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണം എന്നാണ് നോട്ടിസിലെ നിര്‍ദേശം. ഈ രണ്ട് ദ്വീപുകളിലേയും നിരവധി പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഇവയെല്ലാം 1965ലെ ലാന്‍ഡ് റവന്യൂ ടെനന്‍സി റെഗുലേഷനിലെ 20(1) വകുപ്പിന്റെ ലംഘനമാണെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നുമാണ് നോട്ടിസിലെ വാദം.
ഈ നിയമ പ്രകാരം ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.