തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. ചില ട്രെയിനുകള്‍ പൂര്‍ണമായും മറ്റു ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മറ്റുചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചതായും റെയില്‍വേ അറിയിച്ചു.
രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ചാലക്കുടി കറുകുറ്റി റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടാണ് സര്‍വീസ് റദ്ദാക്കിയത്. രപ്തിസാഗര്‍ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനുമിടയില്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്യും. പാലരുവി എക്സ്പ്രസ് റദ്ദാക്കിയിരിക്കുന്നതിനാല്‍ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളില്‍ താല്കാലിക സ്റ്റോപ്പ് അനുവദിച്ചു. രാവിലെയും വൈകുന്നേരവും ഓരോ മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
1. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082)2. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)3. ഗുരുവായൂര്‍ – എറണാകുളം എക്സ്പ്രസ് (06439)4. നാഗര്‍കോവില്‍ – മംഗളൂരു എക്സ്പ്രസ് (16606)5. മംഗളൂരു – നാഗര്‍കോവില്‍ എക്സ്പ്രസ് (16605)6. തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791)7. പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് (16792)8. എറണാകുളം – ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12678)9. ബെംഗളൂരു- എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12677)10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് (12202)11. ലോകമാന്യ- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201)12.എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798)13. പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797)14. ആലപ്പുഴ – ചെന്നൈ എക്സ്പ്രസ് (222640)15. ചെന്നൈ – ആലപ്പുഴ എക്സ്പ്രസ് (22639)
വഴിതിരിച്ചുവിട്ട ട്രെയിനുകള്‍
1. തിരുനല്‍വേലി – ഗാന്ധിധാം ഹംസഫര്‍ വീക്ലി എക്സ്പ്രസ്(20923) വിരുധനഗര്‍ ജംക്ഷന്, മധുരൈ വഴി തിരിച്ചുവിട്ടു. വിരുധനഗര്‍ ജംക്ഷന്, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ് വഴിയാണ് തിരിച്ചുവിട്ടത്. ഷൊര്‍ണൂര്‍ മുതല്‍ സാധാരണ റൂട്ടിലായിരിക്കും സര്‍വീസ്. 2. കന്യാകുമാരി – പുണെ ജംക്ഷന് ഡെയ്ലി എക്സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുധനഗര്‍ ജംക്ഷന്, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിട്ടത്. 3. കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ട കന്യാകുമാരി – ബൈഗംളൂരു ഐലന്‍ഡ് എക്സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുധനഗര്‍ ജംക്ഷന്, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിട്ടത്.