മൂവാറ്റുപുഴ: സര്‍വ്വീസ് പുനഃരാരംഭിച്ച റോബിന് ബസ് വീണ്ടും തടഞ്ഞു. മുവാറ്റുപുഴ ആനിക്കാട് വെച്ചാണ് റോബിന് ബസ് മോട്ടോര്‍ വാഹനവകുപ്പ് വീണ്ടും തടഞ്ഞത്. ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പത്തനംതിട്ട കോയമ്പത്തൂര്‍ സര്‍വ്വീസ് ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ടത്.
പത്തനംതിട്ട മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ബസ് സര്‍വ്വീസ് തുടര്‍ന്നു. സര്‍വ്വീസ് തടസപ്പെടുത്താനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരന് റോബിന് ഗിരീഷ് ആരോപിച്ചിരുന്നു.
പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന് ബസിനെ കഴിഞ്ഞ ദിവസമാണ് ഉടമ ഗിരീഷിന് തിരികെ കിട്ടിയത്. പിഴ അടച്ചതിനാല്‍ ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 82,000 രൂപയാണ് പിഴയായി അടച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബസ് പത്തനംതിട്ടയില്‍ നിന്നും വീണ്ടും കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് തുടങ്ങുമെന്ന് ഉടമ പറഞ്ഞിരുന്നു.