ടെഹ്റാന്: സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകനായ റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ ക്രിമിനല്‍ കുറ്റത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രതികരിച്ചു.
ഡമാസ്കസിന് പ്രാന്തപ്രദേശത്ത് സെയ്നാബിയാ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
2020-ല്‍ യു.എസ്. ഡ്രോണ്‍ ആക്രമണത്തില്‍ ബാഗ്ദാദില്‍ കൊല്ലപ്പെട്ട, ക്വാഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൂട്ടാളിയായിരുന്നു റാസി മൗസവി. അടുത്ത ആഴ്ച സുലൈമാനി വധത്തിന്റെ നാലാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് റാസി മൗസവി കൊല്ലപ്പെടുന്നത്. 2020-നുശേഷം കൊല്ലപ്പെടുന്ന ക്വാഡ്സിന്റെ ഉന്നത നേതാവാണ് റാസി.
Iran Senior General Syria Revolutionary Guards