കോവിഡില്‍ വീണ്ടും വിറച്ച് ചൈന. പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രോഗികളെ ഉള്‍ക്കൊള്ളാനാകാതെ രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. തീവ്ര പരിചരണ വിഭാഗങ്ങളടക്കം നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു.
കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ നടപ്പാക്കിയിരുന്ന ‘കോവിഡ് സീറോ’ നയം പിന്‍വലിച്ച് 20 ദിവസം പിന്നിടുമ്പോഴാണ് ചൈനയെ പിടിച്ചുകുലുക്കി ‘ബിഎഫ്.7’ എന്ന പേരില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബറില്‍ മാത്രം 2.50 കോടി പേര്‍ക്ക് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു.
ഡിസംബര്‍ ഒന്നു മുതല്‍ 20 വരെയുള്ള കണക്കാണിതെന്ന് ‘ഫ്രീ ഏഷ്യ’ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസം 5,000 മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷം 20 ലക്ഷത്തോളം പേര് മരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പ്രവചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിവ്യാപന ശേഷിയുള്ളതാണ് ‘ബിഎഫ്.7’ എന്നാണ് ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരു കോവിഡ് വകഭേദമായ ഡെല്‍റ്റയെ അപേക്ഷിച്ച് ഇത് വളരെ അപകടകാരിയാണ്.