വിഴിഞ്ഞത്തെ സംഘര്‍ഷം മനപൂര്‍വം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാജ്യശ്രദ്ധ കിട്ടാന്‍ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരില്‍ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ എന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് നിന്നതെന്ന് പറഞ്ഞ മന്ത്രി, ഒരിക്കലും നടത്താന്‍ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് വരുന്നതെന്നും കുറ്റപ്പെടുത്തി. ചര്‍ച്ച പരാജയപെടുന്നതും സമരക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
അതേസമയം, തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരെ വിഴിഞ്ഞം തീരവാസികളുടെ ചെറുത്ത് നില്‍പ്പ് തുടരുകയാണ്. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം സമരഭൂമി ഇന്ന് യുദ്ധക്കളമായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറും ഉണ്ടായി.
നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി ആവര്‍ത്തിച്ചു.