പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസിനാണ് അനുമതി.
ഇന്ത്യ, പാകിസ്ഥാന്, ബ്രസീല്‍, ഈജിപ്ത്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയിലെത്തി അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കണം. ഇതോടെ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനിരിക്കണമെന്ന വ്യവസ്ഥ ഒഴിവായി.